വ്യാജ റെസ്റ്റോറന്റ് പാർട്ണർഷിപ്പ് തട്ടിപ്പിൽ പ്രവാസിക്ക് 9,260 ദിനാർ നഷ്ടമായി

0
25

കുവൈത്ത് : റസ്റ്റോറന്‍റിൽ പങ്കാളിയാക്കുമെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തു. 9,260 ദിനാർ (ഏകദേശം 25 ലക്ഷം രൂപ) സമ്പാദ്യമാണ് പ്രവാസിക്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. 40 വയസ്സുള്ള പ്രവാസി മറ്റൊരു പ്രവാസി തന്‍റെ പണം തട്ടിയെടുത്തുവെന്ന് കാണിച്ചാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പ്രശസ്തമായ ഒരു പ്ലാറ്റ്‌ഫോമിൽ ഒരു പ്രമുഖ റെസ്റ്റോറന്‍റിൽ പങ്കാളിയാകാനുള്ള അവസരം വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് താൻ ബന്ധപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. പരസ്യം കണ്ട ഉടൻ തന്നെ പരസ്യം നൽകിയ വ്യക്തിയെ ബന്ധപ്പെടുകയും പറഞ്ഞ പണം നൽകുകയും ചെയ്തു. തുടർന്ന് ഇരുകക്ഷികളും കരാറിൽ ഒപ്പിടുകയും രണ്ട് തവണയായി തുക കൈമാറുകയും ആയിരുന്നു. പിന്നീടാണ് പ്രവാസി പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയത്. തുടർന്ന് ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.