കുവൈറ്റ് സിറ്റി : വ്യാജ വാഹന ലൈസൻസ് ഉണ്ടാക്കിയതിന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ജീവനക്കാരനും കുവൈറ്റ് പൗരനും ബിദൂനികളായ മൂന്ന് വ്യക്തികൾക്കും കുവൈറ്റിലെ ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 45 വാഹനങ്ങളുടെ ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. സമാനമായ സംഭവങ്ങൾ തടയുന്നതിന് സർക്കാർ വകുപ്പുകൾക്കുള്ളിൽ കർശനമായ നിരീക്ഷണവും വർധിപ്പിച്ച സുരക്ഷാ നടപടികളും ആവശ്യമാണെന്ന് ഈ കേസ് എടുത്തുകാണിക്കുന്നു.