വ്യാജ വിസയിൽ രാജ്യത്തേക്ക് ആളുകളെ എത്തിച്ചിരുന്ന സംഘം പിടിയില്‍

0
82

കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്തേക്ക് ആളുകളെ എത്തിച്ചിരുന്ന സിറിയൻ, ഈജിപ്ഷ്യൻ വംശജർ പിടിയിലായി. ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ നിർദേശപ്രകാരം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ – സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന റെസിഡൻസി അഫയേഴ്സ് സെക്ടർ ആണ് ആറ് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. 350 മുതൽ 1000 ദിനാർ വരെ ഫീസ് ഈടാക്കിയാണ് തൊഴിലാളികളെ കൊണ്ടുവന്നത്.പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.