വ്യാജ ഷോപ്പിംഗ് സൈറ്റുകളെ സൂക്ഷിക്കുക !!! മുന്നറിയിപ്പുമായി കുവൈറ്റ് ക്രൈം വകുപ്പ്

0
27

കുവൈറ്റ്: വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ക്രൈം വകുപ്പ്. അതിശയിപ്പിക്കുന്ന ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന സൈറ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദേശം. വിശ്വാസതയുള്ളതാണെന്ന് ഉറപ്പ് വരുത്തി വേണം ഇത്തരം സൈറ്റുകൾ വഴി ഓർഡർ‌ ചെയ്യാൻ. സംശയം തോന്നുന്ന ഓഫറുകളാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ക്രൈം വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

വ്യാജസൈറ്റുകൾ വഴി തട്ടിപ്പിനിരയാക്കപ്പെട്ട പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വകുപ്പ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. അറിയാത്ത ഷോപ്പിംഗ് സൈറ്റുകൾ വഴി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുത്തരുത്. പൊതു വൈ ഫൈ കണക്ഷൻ ഉപയോഗിച്ച് അറിയപ്പെടാത്ത സൈറ്റുകളിലേക്ക് ഓർഡർ ചെയ്ത് വൻതുക അയയ്ക്കരുതെന്നും പ്രത്യേക നിർദേശമുണ്ട്.