കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ബുധനാഴ്ച മുതൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി. വ്യാഴാഴ്ചയോടെ മഴ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭ്യമാകും. ഇത് സജീവമായ കാറ്റിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും ഇടയാക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്, ഔട്ട്ഡോർ പ്രവർത്തനങ്ങളിലും യാത്രകളിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് താമസക്കാർ ജാഗ്രത പുലർത്തണമെന്നും ഒതൈബി വ്യക്തമാക്കി.