വൻ തോതിൽ പാൻ മസാല പാക്കറ്റുകൾ പിടികൂടി

0
18

കുവൈത്ത് സിറ്റി : ഷുവൈഖ് തുറമുഖത്തേക്ക് കടത്താൻ ശ്രമിച്ച 3,622,500 നിരോധിത പാൻ മസാല പാക്കറ്റുകൾ നോർത്തേൺ പോർട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെയും ഫൈലാക്ക ദ്വീപിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പാക്കിംഗ് ബോക്സുകൾ, സേഫുകൾ, ബാഗുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ സാധനങ്ങൾ എക്‌സ്‌റേ സ്‌കാനിംഗിന് വിധേയമാക്കുകയായിരുന്നു. 13,229,100 ടൺ ഭാരമുള്ള ഏകദേശം 3,622,500 പാക്കറ്റുകളാണ് കണ്ടെത്തിയത്. കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ, അബ്ദുല്ല അദെൽ അൽ-ഷർഹാൻ, രാജ്യത്തിൻ്റെ സുരക്ഷ സംരക്ഷിക്കുന്നതിൽ കരയിലും കടലിലും വിമാനത്താവളത്തിലുമുടനീളമുള്ള എല്ലാ കസ്റ്റംസ് ഓഫീസർമാർക്കും അവരുടെ അശ്രാന്ത പരിശ്രമത്തിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.