വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

0
59

കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വടക്കൻ ഭാഗത്തെ മരുഭൂമി പ്രദേശത്ത് കുവൈറ്റിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ ഓപ്പറേഷനിൽ നിന്ന് ഗണ്യമായ അളവിലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകളും തോക്കുകളും പിടികൂടി. പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ കുവൈത്ത് പൗരനാണ്. കൂടാതെ, സൈക്കോ ട്രോപിക് ലഹരി വസ്തുക്കൾ, മയക്കുമരുന്ന്, വൻ ആയുധ ശേഖരം എന്നിവ കണ്ടുകെട്ടുകയും ചെയ്തു. 1,50,000 ത്തോളം സൈക്കോട്രോപിക് ഗുളികകൾ, ഒരു കിലോഗ്രാം ഹാഷിഷ്, 4 തോക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.