തിരുവനന്തപുരം: രാജ്യത്തിൻ്റെ ഭദ്രതയും ഐക്യവും അഖണ്ഡതയും തകർക്കുന്ന മാരകമായ വർഗ്ഗീയ വൈറസിൻ്റെ തീവ്ര വ്യാപനത്തിനെതിരെ ജനങ്ങൾ എല്ലാം മറന്ന് ഒന്നിക്കണമെന്ന് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.നാഷണൽ ലീഗ് ജില്ലാ പ്രവർത്തക കൺവൻഷൻ ഹോട്ടൽ ഹൈലാൻ്റ് ആഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മതേതര വിശ്വാസികളായ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയത്തിനതീതമായി ഐക്യത്തിൻ്റെ നിലപാട് സ്വീകരിച്ചാൽ മാത്രമേ വർഗ്ഗീയ വിപത്തിനെ ചെറുക്കാനാകൂ. തലമുറകളായി നല്ല മനുഷ്യർ നടത്തിയ കഠിനാദ്ധ്വാനത്തിൻ്റെ ഫലമായി രൂപപ്പെട്ട കേരളീയ നവോത്ഥാനത്തിൻ്റെ സത്ഫലങ്ങളെ വിഴുങ്ങാൻ പാകത്തിൽ വർഗ്ഗീയതയുടെ വിഷ വിത്തുകൾ കേരളീയ സമൂഹത്തിലും വ്യാപിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലീൽ പുനലൂർ അധ്യക്ഷത വഹിച്ചു.
എൻ. കെ അബ്ദുൽ അസീസ്,എ എൽ എം. കാസിം , ഷാഫി നദവി ,കല്ലറ നളിനാക്ഷൻ, സനൽ കുമാർ കാട്ടായിക്കോണം, നസറുദ്ദീൻ മന്നാനി ,വെമ്പായം നസീർ, അജിത് കാച്ചാണി എന്നിവർ സംസാരിച്ചു. ഷാജഹാൻ ആസാദ് സ്വാഗതവും പുവനൻ നസീർ നന്ദിയും പറഞ്ഞു
ഭാരവാഹികളായി ഷാഫി നദ്‌വി (പ്രസിഡന്റ്), ഷാജഹാൻ ആസാദ്(സീനിയർ വൈസ് പ്രസിഡന്റ് ),പൂവനൻ നസീർ(വൈസ് പ്രസിഡന്റ്), കല്ലറ നളിയാക്ഷൻ(ജനറൽ സെക്രട്ടറി),നാസർ മന്നാനി(ഓർഗനൈസിംഗ് സെക്രട്ടറി), സജാദ് റഹ്മാൻ വെഞ്ഞാറമൂട്, റഹ്മത്തുള്ള പൂന്തുറ (സെക്രട്ടറി), നസീർ വെമ്പായം (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.