വർണശോഭയിൽ തിളങ്ങി സുന്ദരപാണ്ഡ്യപുരം…

കടപ്പാട്: സയിദ് ഷിയാസ് മിർസ

കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ കാണുന്ന സുന്ദരപാണ്ഡ്യപുരത്ത് എത്തിച്ചേരാനാകും. പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലമാണ് ശമിഴ്നാട്ടിലെ തെങ്കാശി അടുത്തുള്ള സുന്ദരപാണ്ഡ്യപുരം. ഗ്രാമീണ ഭംഗി ഇണചേർന്ന് നിൽക്കുന്ന ഒരു സുന്ദര ഗ്രാമം ആണ് ഇവിടം പഴമയിൽ നമ്മൾ എവിടയോ കണ്ടുമറന്ന കേരളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിനു തോപ്പിലും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഇവിടുത്തെ സൗന്ദര്യം നിരവധി സിനിമകളിൽ കാണാൻ സാധിച്ചിട്ടുണ്ട്. പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകാന്തി പാടങ്ങൾ ഈ പ്രദേശത്തെ സ്വർഗമാക്കി മാറ്റുന്നു.ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ.

സിനിമകളിൽ കണ്ടുമറന്ന തനിനാടൻ തമിഴ്ഗ്രാമത്തിലേക്ക്;ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, കാറ്റിൽ കറങ്ങുന്ന കാറ്റാടികൾ, സീസണിലെ സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ..

പുലിയൂർ പാറയെന്ന അന്ന്യൻ പാറ ഇവിടെയാണ് . തെങ്കാശിയിൽ നിന്നും നാല് കിലോമീറ്റർ അപ്പുറത്തായി റോഡരികിൽ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം.. പുലിയൂർപാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്.. നെൽവയലുകൾക്ക് അഭിമുഖമായി ഒരു പരന്ന പാറപ്പുറവും അതിന്റെ അരികിലായി മതിൽ പോലെ ഉയർന്നു നിൽക്കുന്ന പാറകളും അവയിൽ ഈ പാട്ടുസീനിന് വേണ്ടി വരച്ചു വെച്ച രജനീകാന്തിന്റേയും, കമലഹാസന്റേയും, ശിവാജിഗണേശന്റേയും, എംജിആറിന്റേയും പടുകൂറ്റൻ ചിത്രങ്ങളും.. ഈ പാറപ്പുറവും റോഡുമെല്ലാം അന്ന്യൻ എന്ന സിനിമയ്ക്ക് വേണ്ടി നിറങ്ങൾ പൂശി മനോഹരമാക്കിയിരുന്നു, വർഷങ്ങളിത്ര കഴിഞ്ഞിട്ടും വെയിലും മഴയുമേറ്റിട്ടും മങ്ങൽ ഏറ്റുവെങ്കിലും ആ ഛായക്കൂട്ടുകൾ ഇനിയും പലയിടത്തു നിന്നും ഇളകിത്തുടങ്ങിയിട്ടില്ല.

തെങ്കാശി സംഭവർവടകര, സുന്ദര പാണ്ഡ്യപുരം സ്ഥലം മൂഴവനായും സൂര്യകാന്തി പൂത്ത് അതിന്റെ സൂര്യപ്രഭ വിടർത്തി തുടങ്ങി. ഏകദേശം 300 ഏക്കർ ആണ് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പ് സെപ്റംബർ മാസം അവസാനത്തോടെ നടക്കും.