ശബരിമല യുവതീ പ്രവേശന വിഷയം തെരഞ്ഞെടുപ്പിലെ പരാജയത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാർട്ടി ഗൗരവപൂർവം പരിശോധിക്കും. ഇത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്തല്ല. തോല്‍വി അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ചെയ്യാന്‍ ബാധ്യതപ്പെട്ട കാര്യമാണ് ശബരിമല വിഷയത്തില്‍ ചെയ്തത്. ആരു മുഖ്യമന്ത്രിയായി ഇരുന്നാലും ഇതേ ചെയ്യാന്‍ കഴിയൂ. തെരഞ്ഞെടുപ്പിലുണ്ടായ തിരച്ചടി താത്കാലികമാണ്. അതിനാൽ തന്നെ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. തിരിച്ചടിയുണ്ടാകുമെന്ന് പ്രചാരണത്തിന്റെ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു