“ശാന്തിവനം സംരക്ഷണവലയം” മെയ് 14 മുതൽ; ഐക്യദാർഢ്യപ്പെടുന്ന മുഴുവൻ ആളുകൾക്കുമുള്ള സമരസമിതിയുടെ ക്ഷണം

0
18

ശാന്തിവനത്തിനു ഇന്നു (മെയ് 14) മുതൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സംരക്ഷണ വലയം തീർക്കുന്നു.
ഇടതുപക്ഷ യുവജന സംഘടനയായ AISF ,ഭാരതീയ ജനതാ പാർട്ടി, കോൺഗ്രസ്‌ ,യൂത്ത്‌ കോൺഗ്രസ്‌ ,CPIM(L)റെഡ്‌ ഫ്ലാഗ്‌ ,അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്‌ തുടങ്ങിയവയും വിവിധ രൂപതകളും കുടുംബശ്രീ പോലുള്ള വനിതാ കൂട്ടായ്മകളും തുടർന്നു വരുന്ന ദിവസങ്ങളിൽ സംരക്ഷണ വലയം തീർക്കുന്നതാണുമെന്നും സമരസമിതി അറിയിച്ചു. പാരിസ്ഥിതികമായ അവബോധവും പൗരാവകാശങ്ങളെക്കുറിച്ചുളള ഉണർവുകളും സൃഷ്ടിക്കുന്ന വിധം സമരം പുതിയ ഗതിവേഗത്തിൽ എത്തുന്നതിന്റെ ഭാഗമായി സമരസമിതി പുന:സംഘടിപ്പിക്കുവാനും മെയ് 14 ചൊവ്വാഴ്ച രാവിലെ 10മുതൽ “ശാന്തിവനം സംരക്ഷണവലയം” തീർക്കുവാനുമായി ബന്ധപ്പെട്ട്, ഈ വിഷയവുമായി ഐക്യദാർഢ്യപ്പെടുന്ന മുഴുവൻ ആളുകളെയും ക്ഷണിച്ചു കൊണ്ടുള്ള സമര സമിതിയുടെ ക്ഷണനം സോഷ്യൽ മീഡിയയിൽ.


സുഹൃത്തേ ,
ശാന്തിവനത്തിൽ KSEB നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരായും പരിസ്ഥിതി ‘പൗരാവകാശം എന്നീ അജണ്ടകളിൽ ഊന്നിയും നമ്മൾ നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങൾ വളരെ നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കേരളീയ സമൂഹത്തിൽ നന്മകളിൽ വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും മാധ്യമങ്ങളും എല്ലാം തന്നെ ഈ പ്രവർത്തനങ്ങളെ പൂർണ്ണമനസോടെ പിന്തുണച്ചിട്ടുണ്ട്. താങ്കളും താങ്കളുടെ സംഘടനയും ഇതുവരെ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിക്കുന്നു.
നിയമപരമായ സാധ്യതകളും പോരാട്ടങ്ങളും ഉപയോഗപ്പെടുത്തിയും നമ്മൾ മുന്നോട്ടു പോകുന്നുണ്ട്. പാരിസ്ഥിതികമായ അവബോധവും പൗരാവകാശങ്ങളെക്കുറിച്ചുളള ഉണർവുകളും സൃഷ്ടിക്കുന്ന വിധം സമരം പുതിയ ഗതിവേഗത്തിൽ എത്തുകയാണ്. അതിന്റെ ഭാഗമായി സമരസമിതി പുന:സംഘടിപ്പിക്കുവാനും മെയ് 14 ചൊവ്വാഴ്ച രാവിലെ 10ന് “ശാന്തിവനം സംരക്ഷണവലയം” തീർക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ പരിപാടിയിൽ താങ്കളും താങ്കളുടെ സംഘടനയിലെ പരമാവധി പ്രവർത്തകരും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ സംഘാടനത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമാണെന്നത് പരിഗണിക്കാതെ പരമാവധി പ്രവർത്തകർ രാവിലെ 10ന് മുമ്പായി ശാന്തിവനത്തിൽ എത്തിച്ചേരുന്നതിനാവശ്യമായ നേതൃത്വപരമായ ഇടപെടൽ നടത്തണമെന്നും അപേക്ഷിക്കുന്നു.
എന്ന്
ശാന്തിവനം സംരക്ഷണ സമിതി.