ശീതതരംഗം കടുക്കുന്നു: കുവൈറ്റ് കൊടും തണുപ്പിലേക്കെന്ന് മുന്നറിയിപ്പ്

0
20

കുവൈറ്റ്: രാജ്യത്ത് വരും ആഴ്ചകളിൽ കൊടും തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ശീതതരംഗം കനത്തത് മൂലം താപനില ഗണ്യമായി കുറയുന്നതാണ് കുവൈറ്റിൽ അതി ശൈത്യത്തിന് കാരണമാകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ താപനില 2 ഡിഗ്രി വരെ താഴും. മരുഭൂമി പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിക്കും താഴെയാകുമെന്നാണ് അറിയിപ്പ്.

അടുത്ത വ്യാഴാഴ്ച വരെ നിലവിലെ തണുത്ത കാലാവസ്ഥ തുടരും. വരുന്ന ഏതാനും മണിക്കൂറുകളിലും ദിവസങ്ങളിലും വൈകുന്നേരവും രാത്രിയും തണുപ്പേറിയ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധന്‍ അബ്ദുലസീസ് അല്‍ ഖരാവി അറിയിച്ചിരിക്കുന്നത്.