ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹ് വീണ്ടും കുവൈത്ത്​ പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ വീണ്ടും കുവൈത്ത്​ പ്രധാനമന്ത്രി. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ അസ്സബാഹ് ആണ് അദ്ദേഹത്തെ മുപ്പത്തിയേഴാം മന്ത്രിസഭയുടെ ടെ പ്രധാനമന്ത്രിയായി നിയമിച്ചത്. വരുന്ന ഡിസംബർ 15 നാണ് ആദ്യ പാർലമെൻറ് സമ്മേളനം നടക്കുക അതിനു മുൻപായി മന്ത്രിസഭ രൂപീകരിക്കും 2019 ഡിസംബർ 17 നായിരുന്നു ശൈഖ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആദ്യമായി പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അമീർ മറ്റ് മന്ത്രിമാരെയും നിയമിക്കും. വില വില കെയർടേക്കർ മന്ത്രിസഭയിലെ പലരും പുതിയ മന്ത്രിസഭയിലും പിടിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭ മികച്ച പ്രകടനം കാഴ്ച വെച്ചു എന്നാണ് പൊതുവേയുള്ള അഭിപ്രായം. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ആരോഗ്യമന്ത്രി ഡോക്ടർ ഡോക്ടർ ബാസിൽ അസ്സബാഹ് എന്നിവർ പുതിയ മന്ത്രിസഭയിലും ഉണ്ടാകും.