ശൈഖ് ജീലാനി അതുല്യ മാതൃക: അഹ്‌മദ് സഖാഫി കാവനൂര്‍

0
64

കുവൈത്ത് സിറ്റി: സത്യസന്ധത, സല്‍സ്വഭാവം, സഹജീവി സ്‌നേഹം, കാരുണ്യം തുടങ്ങിയ ഗുണങ്ങളില്‍ മാതൃകാ ജീവിതം കാഴ്ച വെച്ച വ്യക്തിത്വമായിരുന്നു ശൈഖ് മുഹിയിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനല്‍ ദഅവാ പ്രസിഡണ്ട് അഹ്‌മദ് സഖാഫി കാവനൂര്‍ പറഞ്ഞു.
ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ശൈഖ് ജീലാനി അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കവര്‍ച്ചക്കാരും അക്രമികളുമുള്‍പെടെ നിരവധി പേരെ തന്റെ സത്യസന്ധതയിലൂടെ ധാര്‍മികപാതയിലേക്ക് വഴി നടത്തിയ ശൈഖ് ജീലാനിയുടെ സന്ദേശങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തി ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. റാശിദ് ചെറുശോല സ്വാഗതവും ജാഫര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.