ശ്രദ്ധിക്കുക ; പാർപ്പിട നിയമലംഘകരെ നാടുകടത്തും

0
64

കുവൈത്ത്‌ സിറ്റി: പാർപ്പിട നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. രാജ്യത്ത് പാർപ്പിട നിയമങ്ങൾ ലംഘിച്ചു താമസിക്കുന്ന പ്രവാസികളെ പിടികൂടി 3- 4 ദിവസത്തിനകം നാട് കടത്തുമെന്നാണ് മുന്നറിയിപ്പ്. പാർപ്പിട ചട്ടങ്ങൾ പാലിക്കുന്നതിനും താമസക്കാർക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് തീരുമാനം. ഇത്തരത്തിൽ പിടിക്കൂടപ്പെടുന്നവർക്ക് വേണ്ടി പുതിയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാർക്കും പുതിയ തീരുമാനം ബാധകമായിരിക്കും.