ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമി എല്ലാ വര്‍ഷവും പുത്തന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കാറുണ്ട്. അവയെല്ലാം ബഡ്ജറ്റ് ശ്രേണിയിലാകുമെന്നത് വിപണിയെ ആകര്‍ഷിക്കുകയും ചെയ്യും. അത്തരത്തില്‍ 2019ലെ ഷവോമിയുടെ സമ്മാനമാണ് റെഡ്മി നോട്ട് 7പ്രോ. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് നോട്ട് 7 പ്രോയുടെ വരവ്. 2019ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി മോഡല്‍ പിടിച്ചടക്കുമെന്നതില്‍ സംശയമില്ല.
സാംസംഗിന്റെ പുത്തന്‍ ഗ്യാലക്‌സി എം സീരീസും എ സീരീസും വിപണിയില്‍ തരംഗമാവുകയാണ്. കിടിലന്‍ ഹാര്‍ഡ്-വെയര്‍ സോഫ്റ്റ്-വെയര്‍ കോമ്പിനേഷന്‍ രണ്ടു മോഡലുകളെയും വ്യത്യസ്തരാക്കുന്നുണ്ട്. ഹോണറും അസ്യൂസും റിയല്‍മിയും തങ്ങളുടെ മോഡലുകളുമായി തൊട്ടുപിന്നാലെ തന്നെയുണ്ട്. ഇവരോടൊക്കെ ആരോ്യകരമായ മത്സരം നയിക്കാനുറച്ചു തന്നെയാണ് ചൈനീസ് ടെക്ക് ഭീമന്മാരായ ഷവോമിയുമുള്ളത്.
ഷവോമി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റെഡ്മി നോട്ട് 7 പ്രോ. 13,999 രൂപയില്‍ തുടങ്ങുന്ന വില ഏവര്‍ക്കും താങ്ങാവുന്നതാണ്. 4 ജി.ബി റാമാണ് റിവ്യൂവിനായി ജിസ്‌ബോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. സാമാന്യം മികച്ച പെര്‍ഫോമന്‍സാണ് മോഡല്‍ കാഴ്ചവെയ്ക്കുന്നത്. വിലയില്‍ കേമനെന്നുതന്നെ പറയാനാകും.
ഡിസൈന്‍
അത്യുഗ്രന്‍ ഡിസൈനാണ് 15,000 രൂപ ശ്രേണിയില്‍ ലഭ്യമായ നോട്ട് 7 പ്രോയുടേത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഡിസൈന്‍ രംഗത്ത് കാര്യമായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും ഗ്ലാസ് നിര്‍മിതമാണ് പാനല്‍. ഫോണിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനെന്നോണം 2.5ഡി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഘടിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസത്തെ ഉപയോഗത്തില്‍ പിന്‍ഭാഗത്തെ പാനലില്‍ സ്‌ക്രാച്ച് കണ്ടെത്താനായി.
ടൈപ്പ് സി പോര്‍ട്ട്
റെഡ്മി 7,7 പ്രോ മോഡലുകളില്‍ ടൈപ്പ് സി പോര്‍ട്ടുണ്ടെന്നത് പ്രത്യേകതയാണ്. അതിവേഗം ചാര്‍ജ് കയറുന്നതിന് ഈ സവിശേഷത സഹായിക്കും. 15,000 ശ്രേണിയില്‍ ടൈപ്പ് സി പോര്‍ട്ട് ഉള്‍ക്കൊള്ളിക്കാനായത് മികവാണ്. ഇതിനെല്ലാമുപരി 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും ഐ.ആര്‍ ബ്ലാസ്റ്ററുമുണ്ട്. സ്പ്ലാഷ് റെസിസ്റ്റന്റാണ് റെഡ്മി നോട്ട് 7 പ്രോ. എന്നാല്‍ വെള്ളവും പൊടിയും ഉള്ളില്‍ക്കയറുമോ എന്നകാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല.
കളര്‍ വേരിയന്റും വിപണിയും
ഗ്ലോസി ബ്ലാക്ക് നിറത്തിലും പുതുതായി അവതരിപ്പിച്ച രണ്ട് ഗ്രേഡിയന്റ് പാറ്റേണുകളിലും ഫോണ്‍ ലഭ്യമാണ്. നെപ്റ്റിയൂണ്‍ ബ്ലൂ, നെബുല റെഡ് എന്നിവയാണ് രണ്ട് പുതിയ വേരിയന്റുകള്‍. ഫോണിന്റെ ഫ്‌ളാഷ് സെയില്‍ പ്രധാനപ്പെട്ട പോരായ്മയാണ്. ദിവസങ്ങളോളം ഫ്‌ളാഷ് സെയിലിനായി കാത്തിരുന്നിട്ടും ഫോണ്‍ ലഭിക്കാത്തത് ഏറെ നിരാശയുളവാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുമുണ്ട്.
കിടിലന്‍ ഡിസ്‌പ്ലേ
6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.റ്റി.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ടീയര്‍ നോച്ച് ഡിസ്‌പ്ലേ ഏവരെയും ആകര്‍ഷിക്കുമെന്നുറപ്പ്.2,340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ.
കടപ്പാട് : അഴിമുഖം