ഷവർമക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണവുമായി ഈജിപ്ഷ്യൻ യാത്രക്കാരൻ പിടിയിൽ

0
72

കുവൈത്ത് സിറ്റി: ഷവർമക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു ദശലക്ഷം പൗണ്ടുമായി ഈജിപ്ഷ്യൻ യാത്രക്കാരൻ കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി.സ്റ്റാൻഡേർഡ് പാസഞ്ചർ സ്ക്രീനിംഗിനിടെയാണ് പിടിയിലാകുന്നത്. പ്രതിയുടെ ലഗേജ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഷവർമ ഭക്ഷണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻ തുക വിമാനത്താവള അധികൃതർ കണ്ടെത്തിയത്.വിമാനത്താവള അധികൃതർ ഉടൻ തന്നെ യാത്രക്കാരനെതിരെ നിയമനടപടികൾ സ്വീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും കർശനമായ സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിനുമുള്ള വിമാനത്താവള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.