ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഭിഭാഷകൻ അറസ്റ്റിൽ

0
31

റായ്പൂർ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് അഭിഭാഷകനായ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

കേസ് അന്വേഷിക്കാൻ നവംബർ 7 ന് മുംബൈ പോലീസ് റായ്പൂർ സന്ദർശിച്ചതായും ഫൈസാൻ ഖാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. ബോളിവുഡ് സൂപ്പർതാരത്തിനെതിരായ ഭീഷണി കോളുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി റായ്പൂരിലെ പാന്ദ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഫൈസാൻ ഖാനെ അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് സഹതാരം സൽമാൻ ഖാനെതിരെ നിരവധി ഭീഷണികൾ വന്നതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെ ഭീഷണി.