കുവൈത്ത് സിറ്റി: ആദർശ വീഥിയിൽ ഉൾകാഴ്ചയോടെ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ക്യാപയിൻറെ ഭാഗി മുസ്ലീം ഗേൾസ് മൂവ്മെൻറ് (എം.ജി.എം) കുവൈത്ത് ഘടകം സംഘടിപ്പിക്കുന്ന ഷി ലീഡ് സംഗമം ഡിസംബർ 27 ന് വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് ഹവല്ലി അൽസീർ സെൻററിൽ നടക്കും. ഇത്തിഹാദുൽ ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറ് ഡോ. അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തു. ജെൻഡർ ഇക്വാലിറ്റി ഇസ്ലാമിൽ എന്ന വിഷയത്തിൽ അദീബ അബ്ദുൽ അസീസ് സംസാരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 65829673, 99060684, 99776124.