കുവൈറ്റ് സിറ്റി: ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാനും കൂടുതൽ പടരാതിരിക്കാനും അഗ്നിശമന സേനാംഗങ്ങൾ സജീവമായി പ്രവർത്തിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. സംഭവത്തിൻ്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനായി പ്രദേശത്തേക്ക് കടക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.