ഷുവൈഖിൽ 125 കിലോ കേടായ മാംസം കണ്ടെത്തി

0
30

കുവൈത്ത് സിറ്റി: പരിശോധന കാമ്പയിനുകൾ ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. അടുത്തിടെ ഷുവൈഖ് ഏരിയയിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കരുതുന്ന 125 കിലോഗ്രാം മാംസവും കേടായ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയും 12 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ക്യാപിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അലി അൽ കന്ദാരിയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. കേടായ ഭക്ഷ്യ വസ്തുക്കളുടെ വിൽപന, അനുവദിച്ചതിലുമധികം സ്ഥലം അനധികൃതമായി ഉപയോഗിച്ചത്, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയവയും നിയമലംഘനങ്ങളിൽപ്പെടും