കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഇറച്ചിക്കടയിൽ നടത്തിയ പരിശോധനയിൽ 132 കിലോഗ്രാം കേടായതും മായം കലർന്നതുമായ മാംസം നശിപ്പിച്ചതായി മുബാറക്കിയ സെന്‍റർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ (PAFN) ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്‍റ് വാണിജ്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും നടത്തുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമായാണിത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 97 കിലോഗ്രാം മാംസം വിൽക്കുന്നതായി പരിശോധനാ സംഘങ്ങൾ കണ്ടെത്തിയതായും സെന്‍റർ ഡയറക്ടർ മുഹമ്മദ് അൽ-കന്ദരി വാർത്തക്കുറിപ്പിൽ അറിയിച്ചു. പശുവിന്‍റെയും ആടിന്‍റെയും കരളും വൃക്കയും ഉൾപ്പെടെ കാലാവധി കഴിഞ്ഞ 35 കിലോയോളം മാംസവും നശിപ്പിച്ചതായി അദികൃതർ അറിയിച്ചു.