കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ ഷഹീദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയതായി കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. പരിസരത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു. ഉടൻ തന്നെ തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ തടയുകയും സമീപത്തെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. അഗ്നിശമന പ്രവർത്തനത്തിന്‍റെ കാര്യക്ഷമത ഊന്നിപ്പറയുന്ന സംഭവത്തിൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.