ഷുവൈഖ് കടൽത്തീര വികസനത്തിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം

0
45

കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കൾച്ചറൽ സെൻ്ററിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഷുവൈഖ് കടൽത്തീരത്തിൻ്റെ വികസനത്തിനും പുനരുദ്ധാരണത്തിനുമുള്ള നിർദ്ദേശത്തിന് തിങ്കളാഴ്ച മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി ഭാവിയിലെ വാണിജ്യ ഉപയോഗത്തിനായി കൗൺസിൽ സൈറ്റുകൾ അനുവദിച്ചു. അബ്ദുല്ല അൽ-മഹ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ നിരവധി സുപ്രധാന അഭ്യർത്ഥനകൾക്കും നിർദ്ദേശങ്ങൾക്കും അംഗീകാരം ലഭിച്ചു.