ഷെയ്ഖ് ജാബർ പാലം വ്യാഴാഴ്ച ഭാഗികമായി അടച്ചിടും

0
24

കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലത്തിന്റെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം വ്യാഴാഴ്ച താൽക്കാലികമായി അടച്ചിട്ടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. പുലർച്ചെ 5 മണി മുതൽ ഗതാഗതം തടസപ്പെടും. ഷുവൈഖ് ഏരിയയിൽ നിന്ന് സുബിയയിലേക്കുള്ള റൂട്ടാണ് അടക്കുക. സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലോംഗ് മാർച്ചിനെ തുടർന്നാണ് ഈ അടച്ചിടൽ. ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലത്തിൻ്റെ എതിർ ദിശ തുറന്നിരിക്കും. വിദ്യാർത്ഥി മാർച്ച് അവസാനിക്കുന്നത് വരെ അടച്ചിടൽ ബാധകമായിരിക്കും. ഇതുവഴിയുള്ള യാത്രക്കാർ കാലതാമസം ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ തേടണമെന്ന് നിർദേശമുണ്ട്.