ലുലു എക്സ്ചേഞ്ച് എക്കൗണ്ട്സ്‌ മാനേജർ ഷൈജു വർഗീസ് നിര്യാതനായി

0
22

കുവൈത്ത് സിറ്റി:

പത്തനംതിട്ട വെണ്ണികുളം സ്വദേശി  ഷൈജു വർഗീസ് (40) നാട്ടിൽ നിര്യാതനായി. കുവൈത്ത് ലുലുഎക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജറായിരുന്നു.  ദുബൈയിൽ നിന്നും കുവൈത്തിൽ സ്ഥലംമാറിയെത്തിയ അദ്ദേഹം കുടുംബത്തെ കൊണ്ടുവരാൻ നാട്ടിൽ പോയതായിരുന്നു. ശാരീരികഅസ്വാസ്ഥ്യം കാരണം കുമ്പനാട്‌ ആസ്പത്രിയിൽ പ്രവേശിച്ചിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം.

‌പള്ളിയക്കൽ കുര്യൻ വർഗീസ് പിതാവും മേരി വർഗീസ് മാതാവുമാണ്.  മിൻസി തോമസ്മഞ്ഞക്കിയിൽ ഭാര്യയാണ്. ഒരു മകനുണ്ട്‌.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദും ലുലു എക്സ്ചേഞ്ച് കുവൈത്ത്മാനേജമെന്റും  ഷൈജു വർഗീസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.-