ന്യൂഡൽഹി: തബല വിദ്വാൻ സക്കീർ ഹുസൈനെ ഹൃദയ സംബന്ധമായ അസുഖങ്ങളാൽ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു. സക്കീർ ഹുസൈൻ മരിച്ചുവെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾക്കിടയിൽ, അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നും മരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സഹോദരി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.