സക്കീർ ഹുസൈൻ അന്തരിച്ചു

0
15

ന്യൂഡൽഹി: തബല വിദ്വാൻ സക്കീർ ഹുസൈൻ തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസിൻ്റെ സങ്കീർണതകളെ തുടർന്നാണ് ഹുസൈൻ്റെ മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചു. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്നിരുന്ന അദ്ദേഹത്തെ പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.