പ്രവാസ ലോകത്തെ പ്രിയങ്കരനായിരുന്ന മർഹൂം സഗീർ തൃക്കരിപ്പൂരിന്റെ ഒന്നാം ചരമ വാർഷികത്തിൽ
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അദ്ദേഹത്തിന്റെ ഓർമ്മക്കായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, കുവൈത്തിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നേതൃ നിരയിലെ പ്രമുഖനായിരുന്ന അന്തരിച്ച സഗീർ തൃക്കരിപ്പൂരിന്റെ അനുസ്മരണത്തിന്റെ ഭാഗമായി കെ കെ എം എ വേദി ഒരുക്കുന്നത്
2022 മാർച്ച് നാലിന് അദാൻ ബ്ലഡ് ബാങ്കിൽ. മുന്നൂറ് പേർ രക്തം ദാനം ചെയ്യും. ഇതു സംബന്ധിച്ച് ചേർന്ന സംഘാടക സമിതി യോഗത്തിൽ പ്രസിഡണ്ട് എ പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര വർക്കിംഗ്
പ്രസിഡന്റ് ബി എം ഇക്ബാൽ ക്യാമ്പിന്റെ രൂപ രേഖ അവതരിപ്പിച്ചു.
വിപുലമായ സ്വാഗത സംഘത്തിനു രൂപം നൽകിഎ പി അബ്ദുൽ സലാം ( ചെയർമാൻ ) ഇബ്രാഹിം കുന്നിൽ
( വൈസ് ചെയർമാൻ ) അബ്ദുൽ റഷീദ് സം സം (ജനറൽ കൺവീനവർ ) ഷഹീദ് ലബ്ബ ( ജോയിൻ കൺവീനർ )
സി ഫിറോസ് ( സാമ്പത്തിക വിഭാഗം ) നയീം ഖാദിരി ( പബ്ലിസിറ്റി , സലീം കൊമ്മേരി ( ഭക്ഷണം ) സി എം അഷ്‌റഫ് ( ട്രാൻസ്‌പോർട് ) നിസ്സാം നാലകത്ത് ( രെജിസ്ട്രേഷൻ ) കെ സി കരീം ( സ്പോൺസർഷിപ് ) കെ സി റഫീഖ് ( സർട്ടിഫിക്കറ്റ് അറേഞ്ച് ) വി.കെ ഗഫൂർ ( സ്ഥലം അറേഞ്ച്മെന്റ് ) അസ്ലം ഹംസ ( റിഫ്രഷ് മെന്റ് ) എന്നിവരെ തെരഞ്ഞെടുത്തു
രക്ത ദാന ക്യാമ്പ് 2022 മാ ർച്ച് 4ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 1.മുതൽ രാത്രി 7. വരെ അദാൻ ഹോസ്പിറ്റൽ രക്ത ദാന കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കെ.കെ.എം.എ അറിയിച്ചു.
രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ കെ.കെ.എം.എ ഭാരവാഹികളുമായോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വാഹന സൗകര്യം ആവശ്യമുള്ളവർക്ക് അത് നൽകുന്നതാണെന്നും സംഘാടകർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ – 97863735 , 65764880 , 55428719 , കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു അഡ്മിൻ സെക്രട്ടറി വി എച് മുസ്തഫ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു