കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയെ തുടർന്ന് നാലു വർഷമായി അടച്ചിട്ടിരിക്കുന്ന രാജ്യത്തെ മൃഗശാല കൂടുതൽ സൗകര്യങ്ങളോടെ വീണ്ടും തുറക്കുന്നു.ഒമരിയയിലെ മൃഗശാലയാണ് പൌരന്‍മാരുടെയും പ്രവാസികളുടെയും നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ തുറക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് വിവിധ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ രൂപത്തിൽ മൃഗശാല വീണ്ടും തുറക്കാൻ തീരുമാനം കൈക്കൊണ്ടത്. കൂടാതെ നിരവധി പേർ മൃഗശാല സന്ദർശിക്കുന്നതിനാൽ ഫർവാനിയ ഗവർണറേറ്റിലെ പോരായ്മകൾ പരിശോധിച്ച് പരിഹാരം കാണാൻ എല്ലാ മന്ത്രാലയങ്ങളുടെയും കമ്മിറ്റി രൂപീകരിക്കുമെന്നും ചോഗത്തിൽ അറിയിച്ചു.
വെള്ളക്കടുവ, വെള്ള മയിൽ തുടങ്ങി അപൂർവയിനം മൃഗങ്ങൾ ഉൾപ്പെടുന്ന വന്യജീവി സങ്കേതം സ്കൂൾ കുട്ടികളുടെ യാത്രകളിലെ പ്രിയപ്പെട്ട ഇടമായിരുന്നു. കോവിഡിനെ തുടർന്ന് നാലു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു.