സബ്‌സിഡി മരുന്നുകൾ മോഷ്ടിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ

0
74

കുവൈത്ത് സിറ്റി: സബ്‌സിഡി ഇനത്തിൽപെട്ട മരുന്നുകൾ മോഷ്ടിച്ച് ബകാലകളിൽ വിൽക്കുന്ന സംഘം പിടിയിലായി. സർക്കാർ മെഡിക്കൽ സെന്ററിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച് പലചരക്ക് കടകളിൽ വിൽപന ചെയ്തിരുന്ന മൂന്നംഗ ഏഷ്യൻ സംഘത്തെയാണ് പിടികൂടിയത് . രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് സംഘത്തെ കുടുക്കാനായത് . ഇവരിൽ ഒരാൾ ഇതേ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്ന ആളാണെന്നും കണ്ടെത്തി.വിവിധ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വൻ ശേഖരം ഇവരിൽ നിന്നും പിടിച്ചെടുത്തു .തുടർ നിയമ നടപടികൾക്കായി പ്രതികളെ പ്രത്യേക വിഭാഗത്തിന് കൈമാറി .