സമാധാന ശ്രമങ്ങൾ: കുവൈറ്റ് അമീറിനെ പ്രശംസിച്ച് മാർപാപ്പ

0
31

കുവൈറ്റ്: അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ. ലോകവ്യാപകമായി സമാധാനവും സംവാദവും വളർത്തുന്നതിൽ കുവൈറ്റ് അമീർ വഹിച്ച പങ്ക് എടുത്തു പറഞ്ഞാണ് മാർപാപ്പയുടെ പ്രശംസ.

പുതുവർ‌ഷം പ്രമാണിച്ച് വത്തിക്കാനിലെ നോൺ റസിഡന്റ് സ്ഥാനപതിയായ സ്വിറ്റ്സർലാൻഡ് അംബാസഡർ ബദർ അൽ തനൈബ് മാർപാപ്പായെ കാണാനെത്തിയിരുന്നു. അമീറിന്റെ പുതുവർഷം സന്ദേശം മാർപാപ്പയ്ക്ക് കൈമാറാനായിരുന്നു കൂടിക്കാഴ്ച. ഇതിലാണ് അമീറിനെ പ്രശംസിച്ച് മാർപാപ്പയുടെ വാക്കുകൾ. ക്രിയാത്മക സംവാദങ്ങൾക്കുള്ള അമീറിന്റെ പരിശ്രമങ്ങളെയും മാർപാപ്പ അഭിനന്ദിച്ചു.