സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടാകില്ല; ക്വാറന്റീന്‍ ലംഘിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

0
26

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയേയും ജീവനോപാധികളേയും ഇത് വലിയതോതില്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു