സമ്മാന പെരുമഴയുമായി ഗ്രാൻഡ് വീണ്ടും ;രണ്ടു മാസം നീണ്ടു നിൽക്കുന്ന മണി റൈൻ സമ്മാന പദ്ധതിക്ക് തുടക്കമായി

0
106

കുവൈത്ത് സിറ്റി :റീട്ടയിൽ മേഖലയിലെ പ്രശസ്ത സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ഉപഭോക്താക്കൾക്കായി പ്രൊമോഷൻ ക്യാമ്പയിൻ ഒരുക്കുന്നു. അഞ്ചു ദിനറിനൊ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ മണി റൈൻ സമ്മാന പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 17 വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷൻ കാലയളവിൽ 396 വിജയികൾക്ക് 50000 ഡോളറിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകുന്നതോടൊപ്പം സന്തോഷകരമായ പുർച്ചെസിങ് എന്നതാണ് സമ്മാന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.നിലവിൽ കുവൈത്തിൽ 41ബ്രാഞ്ചുകളുള്ള ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി നിരവധി സമ്മാന പദ്ധതികൾ നൽകി വരാറുണ്ട്.ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഒരു കുടക്കീഴിൽ നിറവേറ്റുന്നു എന്നതാണ് ഗ്രാൻഡ് ഹൈപ്പറിന്റെ പ്രത്യേകത.