സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു:

0
22

കുവൈത്ത് സിറ്റി:

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം കുവൈത്ത്  കെ എം സി സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ  ഉദ്ഘാടനം ചെയ്തു. ആക്ടിഗ് പ്രസിഡന്റ്   മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു.

നേരിന്റെ വഴികളും ലാളിത്യത്തിന്റെ പുഞ്ചിരിയും മിതത്വത്തിന്റെ അർത്ഥവും നൽകി ആത്മീയതയേതയും ഭൗതികതയേയും ഒരു ചരടിൽ കോർത്ത് മാനവസമൂഹത്തിന്നാകമാനം സ്വീകാര്യനായ ഒരു നേതാവിനെയാണ് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ നാടിന്ന ഷ്ടമായതെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു. അശരണരുടെയും നിരാലംഭരുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ബന്ധുവായ ആ മഹാനുഭാവൻ വളർത്താൻ ശ്രമിച്ചത് ക്ഷമയുടെയും കരുണയുടെയും വിശാലമായ ഹൃദയങ്ങളെയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് വർഗീസ് ജോസഫ് (ഒ ഐ സി സി), ഷംസുദ്ധീൻ ഫൈസി, ഗഫൂർ ഫൈസി (ഇസ്ലാമിക് കൗൺസിൽ), സജി (കല കുവൈത്ത്), ഷെരീഫ് (കെ ഐ ജി), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ സെന്റർ), സ്വാലിഹ് ( ഐ സി എഫ്), ഗഫൂർ കൊയിലാണ്ടി (എം ഇ എസ്), കുവൈത്ത് കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, ടി ടി ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ സംസ്ഥാന പ്രവർത്തക സമയംഗങ്ങളായ ഇല്യാസ് മൗലവി, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് മൂടാൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫാറൂഖ് സമദാനി തുടങ്ങിയവർ ഹൈദരലി തങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. കുവൈത്ത് കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു.

( പടം അടിക്കുറിപ്പ്:  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ  ഉദ്ഘാടനം ചെയ്യുന്നു.)