കുവൈറ്റ്: രാജ്യത്ത് സർക്കാർ മേഖലയിൽ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാനൊരുക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഇതിന് മുന്നോടിയായി സർക്കാർ മേഖലയില്‍ നിന്ന് 25000 പ്രവാസികളെ പിരിച്ചു വിടുമെന്നാണ് ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകളെത്തുന്നത്. ഈ പ്രവാസികളുടെ സേവനം അവസാനിപ്പിച്ച് പകരം സ്വദേശികളെ നിയമിക്കാനാണ് നീക്കം.
ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലയില്‍ നിന്നും 2017ല്‍ 3140 പ്രവാസികളെയും 2018ല്‍ 1500 പ്രവാസികളെയും പിരിച്ചുവിട്ടുവെന്നാണ് എംപി അൽ സലേഹ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ബാങ്കിംഗ് മേഖലകളിലേക്കും വരുംദിവസങ്ങളിൽ സ്വദേശികളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി