മസ്കത്ത് : ഒമാന്റെ വിമാനകമ്പനിയായ സലാം എയറിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി അഡ്രിയാൻ ഹാമിൽട്ടൺ മാൻസ് നിയമിതനായി. എയർലൈൻ മാനേജ്മെൻ്റ് മേഖലയിൽ സി.ഇ.ഓ സ്ഥാനത്ത് എട്ട് വർഷത്തോളം പ്രവൃത്തിപരിചയവും ഏവിയേഷൻ എക്സിക്യൂട്ടിവ് മാനേജ്മെൻ്റിൽ 28 വർഷത്തെ അനുഭവസമ്പത്തുമുണ്ട്.ദക്ഷിണാഫ്രിക്കൻ എയർവേയ്സ്, ഫ്ലൈ ആറിസ്താൻ, വിർജിൻ ആസ്ട്രേലിയ എന്നിവയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.