സഹേലിലെ എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ സ്ഥരീകരണം സെപ്റ്റംബർ 30 വരെ മാത്രം

0
40

കുവൈറ്റ് : കേന്ദ്ര തൊഴിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർ സെപ്റ്റംബർ 30 നകം അവരുടെ രജിസ്ട്രേഷൻ സ്ഥിരീകരിക്കണം. 2022 ഡിസംബർ 30-ന് അവസാനിച്ച “81” കാലയളവ് വരെ രജിസ്റ്റർ ചെയ്തവർക്കാണ് ഇത് ബാധകം. ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴിയോ CSC-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലോ അറിയിപ്പുകൾ ലഭ്യമാകും.  രജിസ്ട്രേഷൻ താഴെപ്പറയുന്ന മൂന്ന് ഘട്ടങ്ങളിലൂടെ സാധ്യമാകും.

  1.  സന്ദേശത്തിലോ അറിയിപ്പിലോ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ സിവിൽ നമ്പറും രഹസ്യ നമ്പറും നൽകി രജിസ്ട്രേഷൻ പ്രക്രിയ പിന്തുടരുക.
  3. തൊഴിലന്വേഷകരുടെ പട്ടികയിൽ നിങ്ങളുടെ രജിസ്ട്രേഷൻ സ്ഥിരീകരിക്കുക.

സെപ്റ്റംബറിൽ തൊഴിലന്വേഷകർ അവരുടെ രജിസ്ട്രേഷൻ സ്ഥിരീകരിച്ചില്ലെങ്കിൽ ബ്യൂറോ അവരുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും അറിയിച്ചു.