സഹേൽ ആപ്പ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

0
84

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഏകീകൃത ആപ്ലിക്കേഷൻ ആയ സഹയിൽ ആപ്പിന്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സഹേൽ ആപ്ലിക്കേഷൻ്റെ വക്താവ് യൂസഫ് കാസെം അറിയിച്ചു. സാധാരണ അറ്റകുറ്റപ്പണികൾക്കായി വെള്ളിയാഴ്ച പുലർച്ചെ 12:15 മുതലാണ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി അറിയിച്ചത്. ആപ്പിൻ്റെ കഴിവുകളും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എത്രയും വേഗം സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും യൂസഫ് കാസെം അറിയിച്ചു.