സഹേൽ വഴി ലഭിച്ചത് 500 വാഹന ഉടമസ്ഥാവകാശ കൈമാറ്റ അഭ്യർത്ഥനകൾ

0
103

കുവൈത്ത് സിറ്റി: സഹേൽ ആപ് വഴി വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറാൻ കഴിയുമെന്ന സേവനം വന്ന് ആദ്യ ഒമ്പതു മണിക്കൂറിനുള്ളിൽ വന്നത് 500ഓളം വാഹന ഉടമസ്ഥാവകാശ കൈമാറ്റ അഭ്യർത്ഥനകൾ വന്നതായി ആഭ്യന്തര മന്ത്രാലയം. ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രക്രിയകൾ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പൗരന്മാർക്ക് 24 മണിക്കൂർ ഇ-സേവനം വാഗ്ദാനം ചെയ്തത്. സഹൽ ആപിൽ സേവനങ്ങൾ എന്ന മെനുവിൽ നിന്നും ആഭ്യന്തര വകുപ്പ് സെലക്ട് ചെയ്തതിനു ശേഷം അതിൻ്റെ താഴെ വരുന്ന വാഹന കൈമാറ്റം എന്ന സബ് മെനുവിലാണ് വാഹനം വിൽക്കുന്നയാൾ വാഹനത്തെ കു റിച്ചുള്ള വിശദ വിവരങ്ങൾ നൽകേണ്ടത്. ആവശ്യമായ ഫീസ് നൽകിയതിന് ശേഷം വാങ്ങുന്നയാളുടെ മൊബൈൽ നമ്പർ നൽകിയാൽ അവർക്കു സഹൽ ആപ്പിലേക്കുള്ള ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും. ഇതിലൂടെ നിമിഷങ്ങൾക്കുള്ളിൽ ത ന്നെ വാഹന കൈമാറ്റം പൂർണമാവും. 24/7 എന്ന രീതിയിൽ സേവനം ലഭ്യമാവുന്നത്കൊണ്ട് ഏത് സമയവും ഇനി വാഹന കൈമാറ്റം സാധ്യമാവും.