സാങ്കേതിക തകരാർ: കുവൈത്ത് എയർവേസ് വിമാനം തിരിച്ചിറക്കി

കുവൈത്ത് സിറ്റി: കുവൈറ്റ് എയർവേസിൻ്റെ കെയു 125 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെ തിരിച്ചിറക്കി. വിമാനം കേടുപാടുകളൊന്നുമില്ലാതെ സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതമാണെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ ഉറപ്പ് നൽകി. ഫ്ലൈറ്റ് ക്രൂ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കിയതായും അംഗീകൃത നടപടിക്രമങ്ങൾക്ക് അനുസൃതമായി ഈ സാങ്കേതിക പരാജയത്തിന്‍റെ കാരണങ്ങൾ അറിയാൻ അന്വേഷണങ്ങൾ നടക്കുകയാണെന്നും കമ്പനി അറിയിച്ചു.