സാമ്പത്തിക കേസുകളുണ്ടോ; എങ്കിൽ പ്രവാസികൾ ശ്രദ്ധിച്ചോളൂ…

0
77

കുവൈത്ത് : സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടർ നിർദേശം പുറപ്പെടുവിച്ചു. കേസുകളിൽ കോടതികൾ നിർദേശിക്കുന്ന പിഴകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിദേശികൾക്കിടയിൽ വർധിച്ചുവരുന്ന അടയ്ക്കാത്ത പിഴകളെക്കുറിച്ചുള്ള ആശങ്കകളെയും കണക്കിലെടുത്താണ് നടപടിയെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
യാത്രാ നിരോധനം നടപ്പാക്കുന്ന പ്രത്യേക സാഹചര്യങ്ങളും പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വിശദീകരിക്കുന്നുണ്ട്.