കുവൈത്ത് സിറ്റി : സാരഥി കുവൈത്ത് ഗുരുകുലം വാർഷികം 2024 ജൂൺ 7 ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂളിൽ വെച്ച് വൈകുന്നേരം 3 മുതൽ ആഘോഷിച്ചു. ഭവൻസ് സ്മാർട്ട് വൈസ് പ്രിൻസിപ്പൽ ഭവിത ബ്രൈറ്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, സാരഥി പ്രസിഡന്റ് കെ ആർ അജി, മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റ് സനൽ കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു.ഗുരുകുലം പ്രസിഡന്റ് അഗ്നിവേഷ് ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രദ്ധ രഞ്ജിത് സ്വാഗതം ആശംസിച്ചു.
ഗുരുകുലം കുട്ടികളായ അഥീന പ്രദീപ്, രോഹിത് രാജ്, കാർത്തിക് സജി എന്നിവർ അവതാരകയായ വാർഷിക ചടങ്ങിൽ, 2023-24 കാലഘട്ടത്തിൽ ഗുരുകുലം നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെയും സംഘടിപ്പിച്ച പരിപാടികളെയും കുറിച്ചുള്ള റിപ്പോർട്ട് സെക്രട്ടറി ശ്രദ്ധ രഞ്ജിത് അവതരിപ്പിച്ചു. ഗുരുകുലം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രകാശനം ചെയ്ത ഗുരുകുലം കുട്ടികളുടെ സൃഷ്ടികൾ അടങ്ങിയ മാഗസിൻ ജോയിന്റ് സെക്രട്ടറി മല്ലിക ലക്ഷ്മിയിൽ നിന്നും സാരഥി പ്രസിഡന്റ് ഏറ്റുവാങ്ങി. ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകളിലെ കുട്ടികൾ, കേരളീയ കലാരൂപങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി അവതരിപ്പിച്ച കലാപരിപാടികൾ വാർഷികത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയും യൂണിറ്റ് കോർഡിനേറ്റേസിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. പുതിയ ഗുരുകുലം കമ്മിറ്റി രൂപീകരിക്കുകയും വൈസ് പ്രസിഡന്റ് മല്ലിക ലക്ഷ്മി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ഗുരുകുലത്തിൻറെ പ്രവർത്തനങ്ങൾ ചീഫ് കോർഡിനേറ്റർ സീമ രജിത് വിശദീകരിച്ചു.ഗുരുകുലം അഡ്വൈസർ ശ്രീ മനു മോഹനൻ, ചീഫ് കോർഡിനേറ്റർ സീമ രജിത്, പ്രോഗ്രാം കോർഡിനേറ്റർ ശീതൾ സനീഷ്, സാൽമിയ ഏരിയ കോർഡിനേറ്റർ രമേശ് കുമാർ, മംഗഫ് ഏരിയ കോർഡിനേറ്റർ ശ്രീലേഖ സന്തോഷ്, കേന്ദ്രവനിതാവേദി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, വാർഷിക ആഘോഷങ്ങൾ വിജയകരമായി സംഘടിപ്പിച്ചു. ചടങ്ങിൽ ഗുരുകുലം ട്രഷറർ വിനായക് വിനോദ് കുട്ടികൾക്കും അവരെ സജ്ജരാക്കിയ മാതാപിതാക്കൾക്കും നന്ദി അറിയിച്ചു.