സാരഥി കുവൈറ്റ് റുബിക്‌സ് ക്യൂബ് & സയൻസ്-ഐടി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു

0
13

കുവൈറ്റ്‌ സിറ്റി : സാരഥി കുവൈറ്റ് വർഷം തോറും നടത്തി വരുന്ന ഗണിത ശാസ്ത്ര മേളയായ ഫ്യൂച്ചറോളജിയ 2025 ന്റെ ഭാഗമായി റൂബിക്സ് ക്യൂബ്, സയൻസ്-ഐടി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. സാരഥി, സിൽവർ ജൂബിലി ആഘോഷിക്കുന്ന വേളയിൽ ജാതി, മതം, ദേശസീമകൾ മറികടന്ന് വിദ്യാർത്ഥികളെ ഒന്നിപ്പിച്ചു കൂട്ടുക എന്ന സ്വപ്നമാണ് മത്സരങ്ങളിലൂടെ സഫലീകരിച്ചത്. ജനുവരി 31, 2025 സാൽമിയ ഇന്ത്യൻ എക്സലൻസ് സ്കൂളിൽ വച്ച് നടന്ന റുബിക്‌സ് ക്യൂബ്, സയൻസ്-ഐടി ക്വിസ് മത്സരങ്ങൾ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികളുടെ പങ്കാളിത്തത്താൽ വൻ വിജയമായി. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച റുബിക്‌സ് ക്യൂബ് മത്സരത്തിൽ 120- ലധികം മത്സരാർത്ഥികൾ രണ്ട് റൗണ്ടുകളിലായി മാറ്റുരക്കുകയും അഞ്ച് മത്സരാർത്ഥികൾ അന്തിമ റൗണ്ടിലേയ്ക്ക് കടക്കുകയും ചെയ്തു.നിമിഷങ്ങൾക്കുള്ളിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിലുള്ള മത്സരാർത്ഥികളുടെ വേഗതയും കരവിരുതും കാണികളെ വിസ്മയിപ്പിച്ചു.

സയൻസ് & ഐടി ക്വിസ് മത്സരത്തിൽ 2 പേർ വീതമുള്ള 40-ലധികം ടീമുകൾ പ്രാഥമിക റൗണ്ടിൽ പങ്കെടുത്തു. 6 ടീമുകൾ അന്തിമ റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ക്വിസ് മാസ്റ്ററും മഹാ ക്വിസറിന്റെ മിഡിൽ ഈസ്റ്റ് ജേതാവുമായ രമേഷ് അത്രേയ ക്വിസ് നടത്തിപ്പിന് നേതൃത്വം നൽകി. വേദിയിൽ വെച്ച് നടത്തിയ അവസാന റൗണ്ട്, സയൻസ് & ടെക്നോളജിയിൽ വിദ്യാർത്ഥികളുടെ അറിവ് പരീക്ഷിക്കുന്നതായിരുന്നു. ഫ്യൂച്ചറോളജിയ ജനറൽ കൺവീനർ മഞ്ജു സുരേഷിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾക്ക് സിജു സദാശിവനും ഷനൂബ് ശേഖറും പിന്തുണ നൽകി.

റുബിക്‌സ് ക്യൂബ് വിജയികൾ:

  1. ഒന്നാം സ്ഥാനം: രോഹിത് ശ്രീജിത്ത് ഗോപിനാഥ്
  2. രണ്ടാം സ്ഥാനം: ആകഷ്മിക് മണ്ട്
  3. മൂന്നാം സ്ഥാനം: ശ്രേയസ് മഹേഷ്

സയൻസ് & ഐടി ക്വിസ് വിജയികൾ:

  1. ഒന്നാം സ്ഥാനം- പൊന്മണികണ്ഠൻ പൊൻരാജ് & പാർഥിവ് രാജ് ബറുവ
  2. രണ്ടാം സ്ഥാനം- അഗസ്ത്യ ശബരാദ് & ആദി യഹിയ അൻസാർ
  3. മൂന്നാം സ്ഥാനം- അൻവയ് ബൻസാൽ & ഐഡൻ അനൂപ്

ഫ്യൂച്ചറോളജിയ സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രശസ്ത ശാസ്ത്രജ്ഞൻ ആയ ജാഫറലി പരോൽ സമാപന ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.കുവൈറ്റ് കമ്മ്യൂണിറ്റിയിൽ ഇത്രയും വലിയ ശാസ്ത്ര-ബൗദ്ധിക മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞത് സാരഥിയുടെ അഭിമാന നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാരഥി പ്രസിഡന്റ് അജി കെ ർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്,കേന്ദ്ര വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. ഫ്യൂച്ചറോളജിയ കൺവീനർ മഞ്ജു സുരേഷ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും പ്രത്യേകിച്ച് മത്സരാർഥികൾക്ക് നന്ദി അറിയിച്ചു.