കുവൈറ്റ് : സാരഥി ഗണിത ശാസ്ത്ര മേളയായ “ഫ്യൂച്ചറോളജിയ 2025”ജനുവരി 31 ന് സംഘടിപ്പിക്കും. ഫ്യൂച്ചറോളജിയയുടെ ഭാഗമായി റൂബിക്സ് ക്യൂബ്, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ സാരഥി, കുവൈറ്റിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു.
റൂബിക്‌സ് ക്യൂബ് മത്സരം 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായും സയൻസ്-ഐടി ക്വിസ് 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായും ആണ് സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷൻ വിവരങ്ങൾ:
അവസാന തീയതി: 2025 ജനുവരി 20
ലിങ്ക്: ഫ്യൂച്ചറോളജിയ ഓപ്പൺ രജിസ്ട്രേഷൻ](https://tinyurl.com/Futurologia-OpenRegistration)
മത്സരങ്ങളുമായി ബന്ധപ്പെട്ട നിയമാവലികൾ രജിസ്ട്രേഷൻ ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മത്സരങ്ങളെപ്പറ്റിയുള്ള സംശയനിവാരണത്തിനായി ബന്ധപ്പെടുക 66967739 അല്ലെങ്കിൽ 66083869.