സാരഥി കുവൈറ്റ് ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചു

0
132

കുവൈറ്റ്‌ സിറ്റി : സാരഥി കുവൈറ്റ് സാൽമിയ പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ പ്രതീതാത്മക ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചു. 13) – മത് പ്രതീകാത്മക തീർത്ഥാടനം 2024 ഡിസംബർ 27 ന് രാവിലെ 8.30 മുതൽ സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. തീർത്ഥാടന ഘോഷയാത്ര, ശിവഗിരി തീർത്ഥാടനചരിത്രവും ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠകളും ഉൾപ്പെടുത്തി നടത്തിയ ചിത്രപ്രദർശനം , ഗുരുദേവ സാഹിത്യമത്സരങ്ങൾ, ഗുരുദേവ പ്രശ്‌നോത്തരി, ആഗോള ഗുരുദേവ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിക്കൽ, പ്രഭാഷണം എന്നീ വിപുലമായ പരിപാടികൾ തീർത്ഥാടനത്തോട് അനുബന്ധിച്ച് നടത്തി. യൂണിറ്റ് കൺവീനർ സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഭാഷകൻ V. K. സുരേഷ് ബാബു മുഖ്യാഥിതി ആയിരുന്നു. സാരഥി പ്രസിഡന്റ് അജി കെ .ആർ ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ജിജി കരുണാകരൻ സ്വാഗതവും ,സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് വൈസ് ചെയർമാൻ ഷനൂപ് ശേഖർ , വനിതാവേദി സെക്രട്ടറി പൗർണമി സംഗീത് യൂണിറ്റ് വനിതാവേദി കൺവീനർ ദേവി ഉദയൻ എന്നിവർ ആശംസകൾ നേർന്നു.

സാൽമിയ യൂണിറ്റ് ട്രഷറർ സുദീപ് സുകുമാരൻ ഏവർക്കും നന്ദി അറിയിച്ചു. രണ്ടു വേദികളിൽ ആയി സംഘടിപ്പിച്ച വിവിധ ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി മംഗഫ് ഈസ്റ്റ്‌ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മത്സരങ്ങളിൽ സാൽമിയ യൂണിറ്റ് , ഫഹാഹീൽ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ശിവഗിരി തീർത്ഥാടനത്തിന്റെ മഹത്വം വിളിച്ചോതിയ പരിപാടി ഏവർക്കും ഹൃദ്യമായ അനുഭവമായി മാറി.