സാരഥി കുവൈറ്റ് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു

0
113

കുവൈത്ത് സിറ്റി: സാരഥി കുവൈറ്റ്, ശ്രീനാരായണ ഗുരുവിന്റെ 97 മത് മഹാസമാധി ദിനം ഭക്ത്യാദരപൂർവ്വം ആചരിച്ചു. ഗുരുദർശനവേദിയുടെ ആഭിമുഖ്യത്തിൽ സാരഥി പ്രാദേശിക സമിതികളുമായി ചേർന്നു ഭവനങ്ങൾ കേന്ദ്രീകരിച്ചു സമൂഹ പ്രാർത്ഥന, ഉപവാസം, അന്നദാനം എന്നിവയോടെയാണ് മഹാസമാധി ദിനം പ്രാർഥനാനിർഭരമായി ആചരിച്ചത്. സാരഥി കുവൈറ്റ് ഗുരുദർശനവേദി കോർഡിനേറ്റർമാരും പ്രാദേശിക സമിതി ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.