സാൽമിയയിൽ തീപിടിത്തം

0
29

കുവൈത്ത് സിറ്റി: സാൽമിയയിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രിക്ക് കേബിളിൽ നിന്നും പടർന്ന തീ സമീപത്തെ കടകളിലേക്കും വാഹനത്തിലേക്കും വ്യാപിക്കുകയായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടയുടെ മുൻ ഭാഗം പൂർണമായും നശിച്ചു.