കുവൈറ്റ് സിറ്റി : സാൽമിയയിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന പ്രവാസിയുടെ കൈവശമുണ്ടായിരുന്ന 2,000 ഡോളർ പണവും നിരവധി ബാങ്ക് കാർഡുകളും മോഷണം പോയ സംഭവം റിപ്പോർട്ട് ചെയ്തു. ഹോട്ടലിൽ താമസിക്കുന്നതിനിടെ പണവും കാർഡുകളും നഷ്ടപ്പെട്ടതായി കാണിച്ച് ഇരയായ ഇയാൾ സാൽമിയ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സാൽമിയ പോലീസ് സ്റ്റേഷൻ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയും സമഗ്രമായ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് റഫർ ചെയ്യുകയും ചെയ്തു. അധികൃതർ ഇപ്പോൾ വിഷയം പരിശോധിച്ചുവരികയാണ്.