കൊച്ചി: ബലാത്സംഗ കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പോലീസ്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കം. നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്.